തലപ്പാടി: കാസർഗോഡ് തലപ്പാടിയിൽ കർണാടക പോലീസ് അതിർത്തി തുറന്നു. നിബന്ധനകൾ പാലിച്ചു കൊണ്ട് മാത്രം രോഗികളെ കൊണ്ടുപോകാം.
ചെക്ക്പോസ്റ്റിലെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും രോഗികളെ കടത്തിവിടുക. ഗുരുതര രോഗം ഉള്ളവർക്കും ഒരു ബന്ധുവിനും അതിർത്തി കടന്ന് പോകാം.
കച്ചവടക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. ബാരിക്കേഡുകൾ പൊലീസ് നീക്കം ചെയ്തു. കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.