ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ട ആറ് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്.
തിരുച്ചിറപ്പിള്ളി സ്വദേശി രാജൻ രാമൻ, കൊയിലാണ്ടി സ്വദേശി രഘുനാഥ് എന്നിവരുടെ മൃതദേഹങ്ങളും ദുബൈയിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ മലപ്പുറം സ്വദേശി അബ്ദുൾ റസാഖ്, ഇരിങ്ങാലക്കുട സ്വദേശി തോമസ് വർഗീസ്, കൊല്ലം സ്വദേശി വിഷ്ണു രാജ്, ആലപ്പുഴ കരുവാറ്റ സ്വദേശി മനു എബ്രഹാം എന്നിവരുടെ മൃതദേഹങ്ങളുമാണ് നാട്ടിലെത്തിച്ചത്.