ലോക്ഡൗണ്‍ ലംഘനം നടത്തുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ്

5e851beb0c2a624b780d8983

മനില: ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് അറിയിച്ചു .

‘ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും എല്ലാവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഈ സമയം സര്‍ക്കാരിനെ അനുസരിക്കേണ്ടതുണ്ട്. കാരണം ഇതൊരു ഗുരുതരമായ സമയമാണ്.’എന്ന് അദ്ദേഹം പറഞ്ഞു

ഫിലിപ്പൈന്‍സില്‍100 ഓളം പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതുവരെ 2311 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!