മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ, പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് ഇളവ് ചെയ്യനുള്ള നിര്‍ദേശം സമര്‍പ്പിച്ചു. ഹൗസ് ഓഫ് റപ്രസന്റിറ്റീവ് സര്‍വീസ് കമ്മറ്റി ചെയര്‍മാന്‍ മമൂദ് അല്‍ സലാഹാണ് ഫീസിളവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിസന്ധഘട്ടത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ സ്‌കൂള്‍ മാനേജ്‌മെന്റും നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നേരത്തെ സ്‌കൂളുകളുടെ ഫീസില്‍ ഇളവ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ രംഗത്ത് വന്നിരുന്നു.
65 ശതമാനം ഫീസിളവാണ് മമൂദ് അല്‍ സലാഹ് എം.പി നിര്‍ദേശിച്ചിരിക്കുന്നത്. സ്വകാര്യ സ്‌കൂളുകളും കിന്റര്‍ ഗാര്‍ഡനുകളും പ്രതിസന്ധിഘട്ടം കണക്കിലെടുത്ത് അവരുടെ ചെലവുകള്‍ക്ക് മാത്രമായുള്ള തുക സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക പങ്കാളിത്വത്തോടെ പ്രതിസന്ധി മറികടക്കേണ്ടതുണ്ടെന്ന് മമൂദ് അല്‍ സലാഹ് ഓര്‍മ്മപ്പെടുത്തി.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ സാധാരണയായി സ്വീകരിക്കുന്ന ഫീസ് ഇപ്പോള്‍ ഈടാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ നൂറുകണക്കിന് മാതാപിതാക്കള്‍ ഓപ്പിട്ട ഓണ്‍ലൈന്‍ നിവേദനം അധികൃതര്‍ക്ക് ലഭിച്ചിരുന്നു. സ്വാകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പരാതി നല്‍കിയത്. 50ശതമാനം ഫീസിളവ് പ്രഖ്യാപിക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.