അബ്ഹ: മലയാളി നഴ്‌സ് സൗദിയില്‍ ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയായ ലിജി സീമോന്‍ (31)ആണ് ആത്മഹത്യ ചെയ്തത്. അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. രണ്ട് മാസം മുന്‍പാണ് ലിജി നാട്ടില്‍ നിന്ന് സൗദിയിലേക്ക് തിരികെയെത്തിയത്. ലിജി കഴിഞ്ഞ കുറച്ചു നാളുകളായി ശ്വാസ കോശ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്നു. വിഷാദ രോഗത്തിനും ലിജി ചികിത്സ തേടിയിരുന്നു.
രണ്ടരവയസ്സുള്ള മകള്‍ ഇവാനയും വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സിബി ബാബുവും സൗദിയില്‍ തന്നെയുണ്ട്. മാതാവ് ലിസ്സി, പിതാവ് സീ മോണ്‍, സഹേദരി സിജി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.