ലോകമെമ്പാടും കോവിഡ് 19 വൈറസ് ബാധ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 30 വരെ ഡൊമസ്റ്റിക് / ഇൻ്റർനാഷണൽ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയെ ഉദ്ധരിച്ച് വക്താക്കൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 14 വരെ രാജ്യത്ത് ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ തുടർന്നുള്ള തീരുമാനം വരാതെ ബുക്കിംഗ് ആരംഭിക്കുന്നില്ലെന്നായിരുന്നു വിശദീകരണം.
ഏപ്രിൽ 14 ന് ഇന്ത്യയിൽ ലോക് ഡൗൺ അവസാനിക്കുകയും, രാജ്യത്ത് ലോക് ഡൗൺ തുടരാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായതോടും കൂടി റെയിൽവേയും, മറ്റ് വിമാന കമ്പനികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.