മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ സാഹിത്യോത്സവ് ഇന്ന് വെള്ളി ഉച്ചക്ക് 1 മണി മുതൽ റിഫ ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടക്കും.
മാനവിക മൂല്യങ്ങളെ സാമൂഹിക നന്മക്കായി വിവേകപൂർവം പ്രയോഗിക്കാൻ പ്രാപ്തമാക്കുകയാണ് സാഹിത്യോത്സവുകൾ.
പ്രവാസ ബാല്യ കൗമാര യൗവനങ്ങളുടെ കഴിവുകളെ അറിഞ്ഞും പരിപോഷിപ്പിച്ചും സമർപ്പിച്ചും ആവിഷ്കരിക്കപ്പെടുന്ന സാഹിത്യോത്സവ് വാക്കുകൾക്കും വരികൾക്കും വരകൾക്കും നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന ഇക്കാലത്ത് സർഗവിചാരങ്ങളുടെ പ്രതിരോധം കൂടിയാണ്.
നവംബറിൽ ആരംഭിച്ച സാഹിത്യോത്സവ് മത്സരങ്ങളിൽ യൂനിറ്റ് സെക്ടർ സെൻട്രൽ തലങ്ങളിൽ പ്രതിഭാത്വം തെളിയിച്ച ഇരുന്നൂറോളം കലാപ്രതിഭകൾ ആറ് വിഭാഗങ്ങളിലായി 54 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന സാഹിത്യോത്സവ് സ്വാഗത സംഘം ചെയർമാൻ മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ശൈഖ് ഹസ്സാനുബ്ന് മുഹമ്മദ് ഹുസ്സൈൻ മദനി ഉദ്ഘാടനം ചെയ്യും. ഐ.സി.എഫ്. ,ആർ.എസ്.സി നേതാക്കൾ വിവിധ സ്ഥാപന _ സംഘടനാ ഭാരവാഹികൾ ,സാമൂഹിക സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സംഗമം ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂരിന്റ അദ്ധ്യക്ഷതയിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉദഘാടനം ചെയ്യും. പ്രവാസി രിസാല എക്സിക്യുട്ടീവ് എഡിറ്ററും പ്രമുഖ പ്രഭാഷകനുമായ ടി.എ.അലി അക്ബർ മുഖ്യാതിഥിയാവും. ഐ.സി.എഫ്. നാഷനൽ പ്രസിഡണ്ട് കെ.സി.സൈനുദ്ദീൻ സഖാഫി , , സജി മാർക്കോസ്, പ്രദീപ് പുറവങ്കര , വി.പി.കെ.മുഹമ്മദ് പ്രസംഗിക്കും. ഹാഫിള് അസ്സയ്യിദ് അസ്ഹർ തങ്ങൾ , ഗഫൂർ കൈപ്പമംഗലം (കെ.എം. സി. സി), അബൂബക്കർ ലത്വീഫി (ഐ.സി.എഫ്.) എം.സി. അബ്ദുൾ കരീം, എബ്രഹാം ജോൺ ,രാജു ഇരിങ്ങൽ, കെ.ടി. സലിം, ജാഫർ മൈദാൻ, മനീഷ് രാമനുണ്ണി, സൽമാൻ ഫാരിസ് എന്നിവർ സംബന്ധിക്കും.
പത്രസമ്മേളനത്തിൽ ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദു റഹീം സഖാഫി വരവൂർ , ജനറൽ കൺവീനർ. വി.പി.കെ. മുഹമ്മദ് , കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ, ഫിനാൻസ് കൺവീനർ അശ്റഫ് മങ്കര ,നജ്മുദ്ദീൻ പഴമള്ളൂർ, അബ്ദുൾ സലാം കോട്ടക്കൽ, ബഷീർ മാസ്റ്റർ ക്ലാരി, ഷഹീൻ അഴിയൂർ എന്നിവർ സംബന്ധിച്ചു.