മനാമ: ബഹ്‌റൈനിലെ ഇല്കട്രിസിറ്റി, വാട്ടര്‍ അതോറിറ്റി സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. അതോറിറ്റിയുടെ ഓഫീസുകളില്‍ ആളുകള്‍ നേരിട്ടെത്തി തിരക്കുണ്ടാകുന്നത് ഒഴിവാക്കാന്‍ പുതിയ നീക്കം സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്ന സേവനങ്ങള്‍
1. വാട്ടര്‍, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാം.
2. സര്‍വീസ് നിര്‍ത്തലാക്കല്‍ അപേക്ഷ.
3. സര്‍വീസ് പുനരാരംഭിക്കല്‍ അപേക്ഷ.
4. ബില്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ബില്ലടയ്ക്കല്‍.
5. അപേക്ഷകളുടെ സ്ഥിതി വിവരങ്ങള്‍.
6. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷ.
7. പ്രൊഫൈല്‍ തിരുത്തല്‍.
8. മുന്‍കാല ബില്ലുകള്‍ അടച്ച വിവരങ്ങള്‍.
9. ഇ-ബില്ലുകള്‍.
Bahrain.bh വെബ്‌സൈറ്റ് വഴി മുകളില്‍ പറഞ്ഞ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 17515555 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.