മനാമ: കിംഗ് ഫഹദ് കോസ് വേയിലൂടെ ട്രെക്കുകള്‍ക്ക് കടന്നുപോകാനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ബഹ്‌റൈന്‍, സൗദി ഗവണ്‍മെന്റുകള്‍ക്ക് നന്ദിയറിയിച്ച് ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ബി.സി.സി.ഐ). കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് കോസ് വേയിലൂടെയുള്ള യാത്രയ്ക്ക് ബഹ്‌റൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയരുന്നു. ഇതോടെ വ്യാപാര ആവശ്യങ്ങള്‍ക്കായി എത്തുന്ന ട്രെക്കുകള്‍ക്ക് കോസ് വേ കടന്നു പോകാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ 14 ദിവസത്തെ നിയന്ത്രണ കാലഘട്ടത്തില്‍ യാത്ര ചെയ്തിരുന്ന 320 ട്രെക്കുകള്‍ കോസ് വേയില്‍ കുടുങ്ങിക്കിടന്നിരുന്നു. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ബഹ്‌റൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സൊസൈറ്റി, പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കണോമിക് ഡെവലെപ്‌മെന്റ് ബോര്‍ഡ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ മാര്‍ച്ച് 31ന് കൂടുങ്ങിക്കിടന്ന ട്രെക്കുകള്‍ അവരുടെ രാജ്യത്തേക്ക് മടങ്ങിപോയി.
വിഷയത്തില്‍ ഇടപെട്ട് പരിഹാരം മാര്‍ഗമുണ്ടാക്കിയ എല്ലാ വകുപ്പുകള്‍ക്കും നന്ദിയറിയിക്കുന്നതായി ബി.സി.സി.ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.