മാനമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍, ഇന്ത്യാ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി. ഫോണിലൂടെയായിരുന്നു ചര്‍ച്ച. കോവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ബഹ്‌റൈന്‍ നല്‍കിവരുന്ന സഹായങ്ങള്‍ക്ക് മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കര്‍ നന്ദിയറിച്ചു. ബഹ്‌റൈനുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുമെന്നും സുബ്രമണ്യം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ ചരിത്രപരമായി തന്നെ നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്നും അത് കൂടുതല്‍ ശക്തമായി തുടരുമെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ.അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ചൂണ്ടിക്കാണിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. ഇതുവരെ 97 പ്രവാസി ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രോഗം ഭേദമായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ പരിശോധനകളും ചികിത്സയും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സുബ്രമണ്യം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബഹ്‌റൈനിന് നന്ദിയറിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ഇരു മന്ത്രിമാരും അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാവുമെന്നാണ് കരുതുന്നത്.