റിയാദ്: സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവിന് ദാരണാന്ത്യം. കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. നിസാറൂദ്ദീന്‍ ഓടിച്ചിരുന്ന ട്രെക്ക് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി റിയാദിലെ സീവേജ് പ്ലാന്റില്‍നിന്ന് മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ് നിസാര്‍.
ജനാദിരിയിലെ പ്ലാന്റില്‍ മാല്യന്യം നിക്ഷേപിച്ച് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മറിഞ്ഞ് ട്രെക്കിനടയില്‍ നിസാറുദ്ദീന്‍ കുടുങ്ങിപോവുകയായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സലാഹുദ്ദീന്‍, ആരിഫ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സജീല ബീവി. മക്കള്‍: മുഫീദ ഫര്‍സാന, മുര്‍ഷിദ് ഫര്‍സാന. സഹോദരങ്ങള്‍: നിഹാസ് (കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), ഷൈല ബീവി, ഷാമില ബീവി.