മനാമ: കോവിഡ്-19 വ്യാപനം തടയാനായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കാരണം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ബഹ്‌റൈന്‍ നവകേരള. പ്രവാസികള്‍ക്കൊരു കൈത്താങ്ങ് എന്ന നിലയിലാണ് കൊറോണക്കാലത്ത് ഇത്തരമൊരു ക്യാപെയ്‌ന് തുടക്കം കുറിച്ചിരിക്കുന്നതെന്ന് നവകേരളാ ഭാരവാഹികള്‍ അറിയിച്ചു. നിങ്ങള്‍ ഒരിക്കലും തനിച്ചല്ല ‘ബഹറൈന്‍ നവകേരള’ നിങ്ങളുടെ കൂടെയുണ്ടെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സഹായം അവശ്യമുളളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഷാജീ മൂതല: 35063608 (കോഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി), റൈസന്‍ വര്‍ഗീസ്: 39952725 (നവകേരള കേന്ദ്ര കമ്മിറ്റി സെക്രട്ടറി), ഇ.ടി ചന്ദ്രന്‍: 39879477 (നവകേരള കേന്ദ്രകമ്മിറ്റി പ്രസിഡന്റ്)