ന്യൂയോർക്ക്: കോവിഡ് 19 ബാധിതരുടെ എണ്ണം ദൈനംദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3500 കടന്നു. 24 മണിക്കൂറിനിടെ ന്യൂയോർക്കിൽ രോഗം ബാധിച്ച് 630 പേരാണ് മരിച്ചത്. ഇതോടെ ന്യൂയോർക്കിൽ മരണനിരക്ക് 3,565 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ.
മരണ നിരക്കിൽ മാത്രമല്ല കോവിഡ് ബാധിതരുടെ എണ്ണത്തിലും ന്യൂയോർക്ക് ഏറെ മുന്നിലാണ്. 114,775 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്നിരിക്കുയാണ് ന്യൂയോർക്ക്.
യുഎസിൽ കൊറോണ ബാധിതരുടെ എണ്ണം 311357 ആയി വർദ്ധിച്ചു . ശനിയാഴ്ച 1,331 പേർ രോഗം ബാധിച്ച് മരിച്ചതോടെ മരണനിരക്ക് 8,452 ആയിട്ടുണ്ട്.