ഐക്യ കേരള ചരിത്രത്തിലെ ആദ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അധികാരമേറ്റിട്ട് ഇന്ന് 63 വർഷം തികയുന്നു. 1957 ഏപ്രില്‍ അഞ്ചിനാണ് ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള 11 അംഗ മന്ത്രി സഭ അധികാരമേറ്റത്.
മുഖ്യമന്ത്രി ഇ.എം.എസിനു പുറമെ സി. അച്യുത മേനോന്‍ (ധനകാര്യം), ടി വി തോമസ് (തൊഴില്‍), കെ സി ജോര്‍ജ്ജ് (വനം, ഭക്ഷ്യം), കെ പി ഗോപാലന്‍ (വ്യവസായം), ടി എ മജീദ് (പൊതുമരാമത്ത്), പി കെ ചാത്തന്‍ മാസ്റ്റര്‍ (തദ്ദേശ സ്വയംഭരണം), പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (വിദ്യാഭ്യാസം), കെ ആര്‍ ഗൗരിയമ്മ (റവന്യു, എക്‌സൈസ് വകുപ്പ്), വി.ആര്‍. കൃഷ്ണയ്യര്‍ (നിയമം, വൈദ്യുതി), ഡോ. എം ആര്‍. മേനോന്‍ (ആരോഗ്യം) എന്നിവരായിരുന്നു മന്ത്രിമാരായവര്‍.