കൊറോണ വൈറസ് ലക്ഷണങ്ങൾ തുടരുന്നതിനെ അനുബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എലിസബത്ത് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മുൻകരുതൽ മാർഗമെന്ന നിലയിൽ പ്രധാനമന്ത്രിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയ വിവരം ജനങ്ങളെ അറിയിച്ചത്. പകർച്ചവ്യാധികൾ നേരിടാൻ രാജ്യം ഒറ്റക്കെട്ടായി പൊരുതണം എന്നും ആഹ്വാനം ചെയ്തു