മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ക്യാപ്റ്റള്‍ ഗവര്‍ണറേറ്റ്. 1100 ഭക്ഷണപ്പൊതികളാണ് പ്രയാസപ്പെടുന്നവര്‍ക്കായി എത്തിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ചാരിറ്റി പദ്ധതിയെന്ന് ക്യാപ്റ്റല്‍ ഗവര്‍ണറേറ്റ് അറിയിച്ചു.
ക്യാപ്റ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഹാഷിം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖലീഫ് ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത സ്ഥലം സന്ദര്‍ശിച്ചിരുന്നു. കൗണ്‍സില്‍ ഓഫ് റപ്രസന്റീറ്റീവ് അംഗം എം.പി അമ്മര്‍ അല്‍ ബാന്നായിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചാരിറ്റി ക്യാംപെയ്ന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടരുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.