‘സാമ്പത്തിക സംവരണം ഭരണഘടന അനുശാസിക്കുന്ന സംവരണ ചിന്തയുടെ മൗലിക തത്വങ്ങളെ തകർക്കുന്നത്’; പ്രേരണ ബഹ്‌റൈൻ ‘സാമ്പത്തിക സംവരണം/ സാമൂഹ്യ നീതി’ ചർച്ചാ സദസ് ശ്രദ്ധേയമായി

മനാമ: ഇന്ത്യന്‍ പാര്‍ലിമെന്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടോടെ പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെ അടിസ്ഥാനമാക്കി പ്രേരണ സംഘടിപ്പിച്ച പൊതു ചര്‍ച്ച ശ്രദ്ധേയമായി.

ശ്രീ സജി മാര്‍കോസ് വിഷയാവതരണം നടത്തിയ ചര്‍ച്ചയില്‍ വിവിധ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെ ടി നൌഷാദ്, ബദറുദീന്‍, ഷാഫി, സ്വാതി ജോര്‍ജ്, അനീഷ്‌, പി വി സുരേഷ്, ജിഷ, റിയാസ്, അമന്‍ സുരേഷ്, അഞ്ചന സുരേഷ്, സിനു, രാജന്‍ ടി.എം, ഡിജി, രഞ്ചന്‍, പങ്കജനാഭന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

വിവേചനം ഉള്ള ഒരു സമൂഹത്തിലെ സാമൂഹിക നീതി ഉറപ്പു വരുത്താനാണ് സംവരണമെന്നും, അല്ലാതെ ദാരിദ്ര്യ നിര്മാര്‍ജനതിനല്ല ഇതു വിഭാവനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ സാമ്പത്തിക സംവരണം എന്നത് സംവരണ ത്തിന്റെ ഉദ്ധേശ ലക്‌ഷ്യം തന്നെ നിരകരിക്കുന്നതാണ് എന്ന് സജി മാര്‍കോസ് അഭിപ്രായപ്പെട്ടു.

സാമൂഹിക സാംസ്കാരിക സംഘടനകളുടെ ബാഹുല്ല്യമുള്ള ബഹ്‌റൈനില്‍ മറ്റു സംഘടനകള്‍ ഈ വിഷയം ചര്‍ച്ച ചെയാതെ അവഗണിക്കുന്നത് എല്ലാ സംഘടനകളിലും നില നില്‍കുന്ന സവര്‍ണ്ണ ആധിപത്യം എത്രെയന്നു പരിശോധിക്കപ്പെടെണ്ടത് ചൂണ്ടി കാണിക്കുന്നുവെന്ന് പ്രേരണ പ്രസിഡന്റ്റ് സുരേഷ് സൂചിപിച്ചു.

പാർലിമെന്റിൽ പങ്കാളിത്തമുള്ള ഇന്ത്യന്‍ ദളിത് പ്രസ്ഥാനങ്ങളും ഇടതു പക്ഷവുമടക്കം കാണിക്കുന്ന ജനവഞ്ചന കൂടെ ഈ ബില്‍ പാസായത്തിലൂടെ വ്യകതമാവുന്നുവെന്നും, സമൂഹിക പിന്നോക്കമുള്ളവരുടെ നില മെച്ചപെടുത്തി ഒരു അധൂനിക സമൂഹമാവാന്‍, ഇത്തരം നയങ്ങളെ തകര്‍ക്കുന്ന നീല്‍ സലാം രാഷ്ട്രീയം അതിന്റെ അധികാരം ഉറപ്പികണമെന്നും വിവിധ സംവാദകര്‍ ചൂണ്ടികാട്ടി.