കുവൈറ്റ് സിറ്റി: കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 112 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 855 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ 743 രോഗികളാണ് ചികിത്സയിലുള്ളത്. 111 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഒരാള്‍ മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.
നിലവില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 21 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 77 ഇന്ത്യക്കാര്‍, അഞ്ച് പാകിസ്ഥാനികള്‍, എട്ട് ബംഗ്ലാദേശികള്‍, ഒമ്പത് ഈജിപ്തുകാര്‍, ഒരു ജോര്‍ഡന്‍ പൗരന്‍, ഒരു ഫിലിപ്പീന്‍സ് പൗരന്‍, ഒരു നേപ്പാള്‍ പൗരന്‍, ഒരു സിറിയക്കാന്‍, ഒരു ഇറാന്‍ പൗരന്‍ എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍നിന്നാണ് വൈറസ് പകര്‍ന്നത്. രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.