കോവിഡ്-19 ബാധയെത്തുടർന്ന് രാജ്യത്ത് നിയന്ത്രണങ്ങൾ ശക്തമായതിനാൽ സൗദിയില്‍ ഫെബ്രുവരി 25 മുതൽ മെയ് 24 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന റീ എന്‍ട്രി വിസകളുടെ കാലാവധി മൂന്ന് മാസം കൂടി സൗജന്യമായി നീട്ടി നൽകും. സൗദി ഭാരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വിഭാഗമാണ് കാലാവധി നീട്ടി നല്‍കുക. രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിന് നേടിയ റീ എന്‍ട്രി വിസകളുടെ കാലാവധിയാണ് നീട്ടി നല്‍കുന്നത്. ഇതിന് പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കുകയോ മറ്റു നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. വ്യക്തികളുടെ അബ്ഷിര്‍ സംവിധാനം വഴി വരും ദിവസങ്ങളില്‍ പുതുക്കിയ തിയ്യതി അറിയാന്‍ സാധിക്കും.