റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായില്‍ ജൗഹറാണ് മരിച്ചത്. 22 വയസായിരുന്നു. ബേക്കറി കമ്പനിയില്‍ സെയില്‍സ്മാനായിരുന്ന ജൗഹര്‍ ഓടിച്ച മിനി ട്രെക്ക് അല്‍ഖാര്‍ജ് റോഡില്‍ വെച്ച് ട്രെയിലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ജൗഹര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. നാല് മാസം മുന്‍പാണ് ഇദ്ദേഹം സൗദിയിലെത്തുന്നത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ജംസീര്‍ (തബൂക്ക്), ജന്നത്ത്.