ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തണമെന്നും അതിന്നായി കേരള, കേന്ദ്ര സർക്കാരുകൾ ഉടൻ ഇടപെടണമെന്നും പി.സി.എഫ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇൻസാഫ് മൗലവി സെക്രട്ടറി നിഷാദ് പാലപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു. ജോലിയില്ലാതെയും ശമ്പളം ലഭിക്കാതെയുമായി ബുദ്ദിമുട്ട് അനുഭവിക്കുന്ന ഒരുപാട് പ്രവാസികളുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് പോകുന്ന സാഹചര്യത്തിൽ ഗവൺമെന്റുകൾ ശാശ്വത പരിഹാരം കാണണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.