മനാമ: ബഹ്റൈനിൽ പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർ മാസ്ക് ധരിക്കാതെ കണ്ടാൽ ഉടനടി ഓരോ തവണയും 5 BD പിഴ ചുമത്തും. അടക്കാത്തവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇന്ന്, ഏപ്രിൽ 9 വൈകിട്ട് 7 മുതലാണ് ബഹ്റൈനിൽ ഫെയ്സ് മാസ്ക് നിർബന്ധമാക്കിയത്. ഇതേ തുടർന്ന് അഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പിഴ സംബന്ധിച്ച ഉത്തരവ് പുറത്തുവിടുകയായിരുന്നു.