വ്യാജവാർത്ത പ്രചരിപ്പിച്ചു; കോട്ടയത്ത് പത്ത് പേര്‍ പോലീസ് പിടിയിൽ

IMG-20200410-WA0038

കോട്ടയം: വ്യാജ വാർത്ത പ്രചാരിപ്പിച്ച പത്ത് പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു .കോട്ടയത്താണ് സംഭവം . തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കകയും ചെയ്തവര്‍ ഒളിവിൽ കഴിയുകയാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിക്കുകയായിരുന്നു .

കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെവീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തിയത്.

മാതൃസാഗ എന്ന വാട്‌സ്ഗ്രൂപ്പിലാണ് ഈ വാര്‍ത്ത ആദ്യമായി വന്നത്. പള്ളിഭാരവാഹികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആയ മാണിക്കുന്നല്‍ സ്വദേശി ജിതിന്‍ ഉള്‍പ്പെടെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!