മനാമ: കോവിഡ്-19 പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ പബ്ലിക് ഹെല്‍ത്ത് സെന്ററുകളില്‍ ഇനി വിദേശികള്‍ ഫീസ് നല്‍കേണ്ടതില്ല. വിദേശികളില്‍ നിന്ന് ഈടാക്കിയിരുന്ന 7 ദിനാര്‍ ഫീസ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹാണ് അറിയിച്ചരിക്കുന്നത്.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ആരോഗ്യ മന്ത്രാലയം പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ സഹായിക്കുന്ന നിരവധി പദ്ധതികളാണ് സമീപകാലത്ത് ബഹ്‌റൈന്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്.