മനാമ: ബഹ്‌റൈനില്‍ കോവിഡ് -19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടു. 63കാരനായ ബഹ്‌റൈനി പൗരനാണ് മരണപ്പെട്ടത്. ഇയാള്‍ക്ക് ഇറാനില്‍ നിന്നാണ് വൈറസ് ബാധയേറ്റത്. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇന്ന് (ഏപ്രില്‍ 10) 26 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 377 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 530 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 57307 പേരുടെ സാമ്പിള്‍ പരിശോധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്.