മനാമ: ജി സി സി രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഊര്‍ജിത നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അടുത്തയാഴ്ച സുപ്രീം കോടതി കേസ് കേള്‍ക്കും.
ഗര്‍ഭിണികളും, രോഗികളും, വിദ്യാര്‍ത്ഥികളും വിസിറ്റിങ് വിസയില്‍ എത്തിയവരുമായ നിരവധി ആളുകള്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ പ്രയാസത്തിലാണ്. പ്രവാസികളുടെ പൊതു താല്പര്യം മുന്‍ നിര്‍ത്തി ഇത്തരം പ്രവര്‍ത്തങ്ങളുമായി ഇനിയും മുന്നോട്ടു പോകുമെന്ന് ബഹ്റൈനിൽ നിന്നും ജോസ് എബ്രഹാമുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അമല്‍ദേവ് കണ്ണൂര്‍ ബഹ്റൈൻ വാർത്തയോട് പറഞ്ഞു.