കോവിഡ് വൈറസ് ബാധ മൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 100, 090 പേരാണ് ലോകത്താകമാനം വൈറസ് ബാധ മൂലം മരണപ്പെട്ടത്. 16, 38, 216 പേർക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിൽ 18, 849 പേരും, അമേരിക്കയിൽ 17, 843 പേരും, സ്പെയിനിൽ 15, 970 പേരും രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിൽ ഇതുവരെ 7, 347 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും, 229 പേർ മരണപ്പെടുകയും ചെയ്തു.