മനാമ: ബഹ്റൈനിൽ ഇന്ന് (ഏപ്രിൽ10) 38 പേർക്ക് പുതുതായി കോവിഡ്-19 രോഗം സ്ഥിരീകരിക്കുകയും 20 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. ഇന്ന് ഉച്ചക്ക് 2 മണിക്കും രാത്രി 9 നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 380 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണവും 539 ആയി ഉയർന്നിട്ടുണ്ട്. ഒപ്പം തന്നെ ഇന്ന് 63 കാരനായ സ്വദേശി പൗരൻ്റെ മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആറ് പേരാണ് രാജ്യത്ത് കോവിഡ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. നിലവിൽ 3 പേരുടെ ഒഴികെ മറ്റെല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയിലാണ്. ഇതുവരെ 57681 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്.