തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കാസര്‍കോട് രണ്ട്, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്ക് മൂലമാണ് വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ തുടര്‍ന്നേക്കുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചന. എന്നാല്‍ ചില മേഖലകളില്‍ പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കും.
കൊവിഡ് ബാധയേറ്റ് ചികിത്സയിലുള്ള 19 പേരുടെ ഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട്. കാസര്‍കോട് ഒന്‍പത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂര്‍ ഒന്ന് എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ എണ്ണം. ഇതുവരെ 371 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ 816 പേര്‍ ആശുപത്രിയികളിലും മറ്റുള്ളവര്‍ വീടുകളിലുമായി നിരീക്ഷണത്തില്‍ തുടരുകയാണ്. 201 പേരെ ഇന്നു ഉച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 14163 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.12718 എണ്ണം നെഗറ്റീവായി.
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച അവിടെ നടന്നു. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അവിടെ അറിയിച്ചു. ഇനിയുള്ള മൂന്ന് നാല് ആഴ്ചകള്‍ കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ലോക് ഡൗണിന് മുന്‍പിലെ സ്ഥിതിയിലേക്ക് തിരിച്ചു പോകാനായിട്ടില്ല എന്ന കേരളത്തിന്റെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചതായും ഒരോ ഘട്ടത്തിലേയും സ്ഥിതിഗതികള്‍ സൂക്ഷമമായി നീരിക്ഷിച്ച ശേഷമേ ലോക്ക് ഡൗണ്‍ പതുക്കേ പിന്‍വലിക്കാന്‍ പാടുള്ളൂ. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം പടരാനും സാമൂഹികവ്യാപനത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നും കേരളം യോഗത്തില്‍ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.