മനാമ: ബഹ്‌റൈനില്‍ ഇന്ന്(ഏപ്രില്‍ 11) മാത്രം 115 പേർക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. 2:30 AM, 2:00 PM, 9:00 PM എന്നിങ്ങനെ മൂന്ന് സമയങ്ങളിലായി ആരോോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുലർച്ചെ സ്ഥിരീകരിച്ച 73 കേസുകളിൽ 72 ഉം പ്രവാസി തൊഴിലാളികളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഉച്ചക്ക് 18 പേർക്കും വൈകിട്ട് 9 മണിയോടെ 24 പേർക്കും സ്ഥിരീകരിച്ചതോടെയാണ് ഇന്നത്തെ വൈറസ് ബാധിതർ 115 ൽ എത്തിയത്. ഇതോടെ രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 479 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് 16 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഇതുവരെ 555 പേരാണ് ബഹ്‌റൈനില്‍ രോഗമുക്തി നേടിയിരിക്കുന്നത്. 60706 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.