മനാമ: പ്രവാസി വെൽഫെയർ ഫോറം, കേരള പ്രവാസി ഹെൽപ് ഡസ്ക് ആരംഭിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിൽ പ്രയാസപ്പെടുന്ന പ്രവാസി മലയാളികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ഹെൽപ് ഡസ്ക് പ്രവർത്തിക്കും. സൗദി അറേബിയ. യു .എ. ഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഹെൽപ് ഡസ്ക്കുകൾ പ്രവർത്തിക്കുക. ഗൾഫു നാടുകളിൽ ഭക്ഷണത്തിനും ചികിത്സക്കും മറ്റും പ്രയാസപ്പെടുന്ന പ്രവാസികളെ സഹായിക്കാൻ ആണ് ഹെൽപ്പ്. ഇത്തരം ആവശ്യങ്ങൾ ഉള്ളവർക്ക് ഹെൽപ് ഡസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെ പ്രവാസികളുടെ കുടുംബങ്ങൾക്കും കഴിയും വിധം സഹായങ്ങൾ ഒരുക്കാൻ പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഹെൽപ് ലൈൻ വഴി ശ്രമിക്കും.
ബന്ധപ്പെടേണ്ട നമ്പർ: +919446461176, +919809864121, +917034801193
ബഹ്റൈൻ: 39916500, 36710698