ലേബർ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ തൊഴിലുടമകളും മുൻകൈയ്യെടുക്കണം: ആലപ്പുഴ പ്രവാസി കൂട്ടായ്മ

alappuzha

മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിൻറെ ഭാഗമായി ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ കൂട്ടത്തോടെ താമസിക്കുന്ന തൊഴിലാളികളെ ക്യാംപുകളിൽ നിന്നും മാറ്റി പാർപ്പിക്കാൻ തൊഴിലുടമകളും മുൻകൈയ്യെടുക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. മാറ്റി പാർപ്പിക്കുന്ന തൊഴിലാളികളെ ഒരു മുറിയിൽ 2 പേരിൽ കൂടുതൽ താമസിക്കുവാൻ അനുവദിക്കരുതെന്ന് തൊഴിലുടമകളോട് യോഗം ആവശ്യപ്പെട്ടു.

ബുക്കുവാറ ലേബർ ക്യാംപിൽ ക്വാറന്റൈനിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്ന ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ നടപടി ഏറെ പ്രശംസനീയമാണെന്ന് യോഗം വിലയിരുത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് സജി കലവൂരിന്റെ അധ്യക്ഷതയിൽ കൂടിയ വീഡിയോ കോൺഫെറൻസ് യോഗം പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് ഉത്‌ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോർജ് അമ്പലപ്പുഴ, ഹാരിസ് വണ്ടാനം, ശ്രീജിത്ത് കൈമൾ, ജോയ് ചേർത്തല, പ്രവീൺ മാവേലിക്കര, സീന അൻവർ,അനിൽ കായംകുളം, വിജയലക്ഷ്മി, മിഥുൻ ഹരിപ്പാട്, ബിനു ആറാട്ടുപുഴ,അനീഷ് ആലപ്പുഴ എന്നിവർ സംസാരിച്ചു.

കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ബഹ്റൈൻ ഗവണ്മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് ബഹ്റൈനിലെ പ്രവാസി സമൂഹത്തോട് യോഗം അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!