ബഹ്റൈനിൽ 161 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 54 പേർക്ക് കൂടി രോഗവിമുക്തി; ചികിത്സയിലുള്ള ആകെ വൈറസ് ബാധിതർ 870 ആയി

Screenshot_20200414_143519

മനാമ: ബഹ്റൈനിൽ പുതുതായി 161 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 156 പേരും പ്രവാസി തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം 3581 തൊഴിലാളികൾക്കിടയിൽ നടത്തിയ ലബോറട്ടറി പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിരീകരിച്ചവരിൽ മറ്റ് മൂന്ന് പേർ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയത് വഴിയും മൂന്ന് പേർ വിദേശത്ത് നിന്നും എത്തിയവരുമാണ്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 870 ആയി. ഇന്ന് 54 പേർ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രിൽ 14) ഉച്ചക്ക് 1 മണിക്ക് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

69359 പേരെയാണ് രാജ്യത്ത് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്. 870 പേർ ചികിത്സയിൽ തുടരുമ്പോൾ കോട് പേർ ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ 3 പേരൊഴികെ മറ്റെല്ലാവരുടെയും ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്ത 60 കാരനായ സ്വദേശി പൗരനടക്കം രാജ്യത്ത് 7 പേരാണ് ഇതുവരെ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സെല്‍ഫ് ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് ഡ്രൈവ് ത്രൂ സെന്ററിലൂടെ പരിശോധനയ്ക്ക് വിധേയമാകാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!