മനാമ: ഹോം ഐസലേഷന്‍ ലംഘിച്ച രണ്ട് പേര്‍ക്ക് ബഹ്‌റൈനില്‍ തടവ് ശിക്ഷ. ലോവര്‍ ക്രിമിനല്‍ കോടതിയാണ് ഇരുവര്‍ക്കും 3മാസം ശിക്ഷ വിധിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്ന ഇരുവരോടും 14 ദിവസം ഹോം ഐസലേഷനില്‍ കഴിയാന്‍ നേരത്തെ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി.
പ്രതികളില്‍ ഒരാള്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റെയാള്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലും സന്ദര്‍ശനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യം ആപത്തിലാക്കുന്ന വിധത്തിലുള്ള ഇത്തരം നിയലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നു.