മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ സര്‍വീസുകള്‍ ഓണ്‍ലൈന്‍ വഴിയും ലഭ്യമാക്കുന്നു. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ റാഷിദ് അബ്ദുല്‍ അല്‍ ഖലീഫയാണ് പുതിയ ഇ-സര്‍വീസ് പദ്ധതി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ തരം സര്‍വീസുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകും. കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.
ഓഫീസുകളില്‍ നേരിട്ടെത്താതെ തന്നെ പൊതുജനങ്ങള്‍ക്ക് സര്‍വീസുകള്‍ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ മറ്റു വകുപ്പുകളും ഡിപാര്‍ട്ട്‌മെന്റുകളും സമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും ഗവണ്‍മെന്റ് സര്‍വീസുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അധിക്ൃതര്‍ വ്യക്തമാക്കി.