മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിനായി രാപകല്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ പ്രകീര്‍ത്തിച്ച് ചാരിറ്റി, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധിയും ദേശീയ പ്രതിരോധസമിതി ഉപദേഷ്ടാവുമായ ഷെയ്ഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം കോവിഡ്-19 ടെസ്റ്റിന് സ്വയം വിധേയമാവുകയും ചെയ്തു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഷെയ്ഖ് നാസര്‍ അഭിനന്ദനം അറിയിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് പരിശോധനയ്ക്ക് വിധേയമാകുന്ന തന്റെ ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.