ബഹ്‌റൈനില്‍ 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 22 പേര്‍ക്ക് രോഗമുക്തി

latest1

മനാമ: ബഹ്‌റൈനില്‍ 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന 22 പേര്‍ക്ക് കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 725 ആയി ഉയര്‍ന്നു. ഇന്ന് (ഏപ്രില്‍ 17) ഉച്ചക്ക് 3 മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 1008 പേരാണ് വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 3 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

രാജ്യത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. മൊബൈല്‍ യൂണിറ്റുകളും സജീവമായ പരിശോധനയ്ക്കായി രംഗത്തുണ്ട്. ഇതുവരെ 79564 പേരെയാണ് ആരോഗ്യമന്ത്രാലയം പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇതുവരെ 7 പേര്‍ക്ക് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുണ്ട്. പൊതുജനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!