മസ്‌കറ്റ്: ഒമാനില്‍ കോവിഡ്-19 ബാധയേറ്റ് മലയാളി ഡോക്ടര്‍ മരണപ്പെട്ടു. കോട്ടയം ചെങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ് മരിച്ചത്. 76 വയസായിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
40 വര്‍ഷത്തിലേറെയായി ഒമാന്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഡോ. രാജേന്ദ്രന്‍. മൂന്നായ്ച്ച മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ട് 4.50 ഓടെ മരണം സ്ഥിരീകരിച്ചു.