മനാമ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഊര്‍ജിത നീക്കങ്ങളുമായി ഇന്‍ഡ്‌സ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മിനിസ്ട്രി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ചുകൊണ്ട് പ്രതിരോധ നീക്കങ്ങള്‍ തുടരുന്നില്ലേയെന്ന് പരിശോധിക്കും. ഇതിനായി രാജ്യത്തുടനീളം 70 വളണ്ടിയേഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വളണ്ടിയേഴ്‌സ് പരിശോധനകള്‍ നടത്തുക.
ഓരോ വളണ്ടിയേഴ്‌സിനും വിദഗ്ദ്ധരുടെ പരീശീലനം ലഭിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ചു വളണ്ടിയേഴ്‌സ് കൃത്യമായ വിവരങ്ങള്‍ കൈമാറും. മാര്‍ക്കറ്റുകള്‍, കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടായിരിക്കുന്നതാണ്. സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡ്‌സ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മിനിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.