മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 സ്ഥിരീീകരിച്ചത് 260 ഇന്ത്യക്കാര്‍ക്ക്. ആരോഗ്യമന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റില്‍ ഒടുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ കോൺടാക്ട് ട്രേസിംഗ് ലിസ്റ്റിൽ പുറത്തുവിട്ട 1016 പേരിലാണ് 260 ഇന്ത്യക്കാരുള്ളത്. ഇതുവരെ ആറ് ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. ലേബര്‍ ക്യാംപുകളിലെ ജീവിത സാഹചര്യം വിദേശ തൊഴിലാളികള്‍ക്കിടയില്‍ രോഗം പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നേരത്തെ അധികൃതര്‍ ചൂണ്ടിക്കാണിച്ചിരുന്നു. തൊഴിലാളികളെ സ്‌കൂളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
നിലവില്‍ 1011 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 726 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 7 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 79612 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.