മനാമ: ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മൂലം വിവിധ മേഖലകളില്‍ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ സഹയിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒ ഐ സി സി നേതൃത്വത്തിന് നല്‍കിയ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് തുടക്കം കുറച്ചതെന്നു ജില്ലാ ഭാരാവാഹികള്‍ വ്യക്തമാക്കി.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം ഭക്ഷണത്തിനു ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്കാണ് പദ്ധതി സഹായമെത്തിക്കുക. വിവിധ മേഖലകളില്‍പെട്ട തൊഴില്‍ നഷ്ട്ടപെട്ട തൊഴിലാളികള്‍ക്കും, കോവിഡ് മൂലം ദുരിതത്തിലായ വീട്ടു ജോലിക്കാര്‍ക്കും, പ്രഥമ പരിഗണന നല്‍കുന്നത്. അരി, എണ്ണ, പയര്‍വര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ ഒരു മാസത്തോളം ഉപയോഗിക്കാവുന്ന ഭക്ഷണസാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്യും.
ഒ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജി ശങ്കരപ്പിള്ള, ഗ്ലോബല്‍ സെക്രട്ടറി കെ.സി ഫിലിപ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി മോഹന്‍കുമാര്‍ നൂറനാട്, ഷാജി തങ്കച്ചന്‍ ചുനക്കര, സാമുവേല്‍ മാത്യു എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.