ലോക്ഡൗണ്‍ കാലയളവില്‍ ബുക്ക് ചെയ്ത് വിമാന ടിക്കറ്റുകള്‍ക്ക് മാത്രം റീഫണ്ട്; സുപ്രീം കോടതിയില്‍ ഹർജിയുമായി പ്രവാസി ലീഗല്‍ സെല്‍

Screenshot_20200401_142304

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് റദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും വിമാന കമ്പനികള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ ജോസ് എബ്രഹാം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യന്താര തലത്തില്‍ വിമാന സര്‍വീസുകള്‍ റദാക്കിയിട്ടും ടിക്കറ്റ് തുക മുഴുവനായി യാത്രക്കാര്‍ക്ക് മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ മാര്‍ച്ച് 25 ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് വ്യോമയാന മന്ത്രാലയ അധികൃതര്‍ സ്വകാര്യ വിമാനക്കമ്പനി സിഇഒമാരുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയും മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ ബുക്ക് ചെയ്തിട്ടുള്ള വിമാന ടിക്കറ്റുകളുടെ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരിച്ചു നല്‍കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.

യാത്രക്കാര്‍ ഇതിനായി അപേക്ഷ നല്‍കണമെന്നും, അപേക്ഷ ലഭിച്ച് മൂന്ന് ആഴ്ചകളില്‍ ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാതെ തൂക തിരിച്ചു നല്‍കണമെന്നും മന്ത്രാലയം വിമാന കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. പക്ഷെ ഈ ദിവസങ്ങളിലെ യാത്രക്കായി ടിക്കറ്റുകള്‍ ബുക്ക് ചെയ്ത പലരും മാര്‍ച്ച് 25 ന് മുന്‍പാണെന്നതിനാല്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തങ്ങള്‍ക്ക് ഗുണം ചെയ്യുകയില്ലെന്ന ആശയങ്കയിലാണ് ഭൂരിഭാഗം പ്രവാസി ഇന്ത്യക്കാരും. മാത്രമല്ല ലോക്ഡൗണിനെത്തുടര്‍ന്ന് റദ്ദാക്കിയ ടിക്കറ്റുകളുടെ തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കേണ്ടതില്ലെന്നാണ് വാദത്തിലാണ് വിമാന കമ്പനികള്‍.

പകരം മറ്റൊരു ദിവസം യാത്രചെയ്യുന്നതിന് ടിക്കറ്റ് ബുക്കുചെയ്യാന്‍ അവസരം അനുവദിക്കും. ടിക്കറ്റ് തുക മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കുമെങ്കിലും പുതിയ തിയതിയിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കില്‍ ബാക്കി തുക നല്‍കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണ്. വിമാന സര്‍വീസ് റദ്ദായാല്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് നല്‍കണമെന്നാണ് വ്യോമയാന ചട്ടത്തില്‍ അനുശാസിക്കുന്നത്.

പക്ഷെ സര്‍വീസ് മുടങ്ങിയതിന് കാരണം ലോക്ഡൗണ്‍ ആണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്യവും ഇല്ലെന്ന് നിലപാടിലാണ് വിമാന കമ്പനികള്‍. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വ്യമായേനേ മന്ത്രാലയത്തിന് നല്‍കണമെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പ്രവാസികളുടെ പൊതു താല്പര്യം മുന്‍ നിര്‍ത്തിയുള്ള ഏതൊരു പ്രശ്‌നത്തിനും പ്രവാസി ലീഗൽ സെൽ നിയമ പോരാട്ടവുമായി കൂടെയുണ്ടാകുമെന്ന് ബഹ്‌റൈനില്‍ നിന്നും ജോസ് എബ്രഹാമുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അമല്‍ദേവ് കണ്ണൂര്‍ ബഹ്‌റൈന്‍ വാര്‍ത്തയോട് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!