കോവിഡ് 19: ബഹ്‌റൈനിലെ സ്‌കൂൾ പ്രശ്നങ്ങളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ പരിഹരിക്കണം – ഷെമിലി പി ജോൺ

IMG-20200420-WA0344

കോവിഡ് 19 മൂലം ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗവും കച്ചവട രംഗവും വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്നു. നിരവധി മനുഷ്യർക്ക് അവരുടെ ജീവനും ജീവിതവും നഷ്ടമായി കൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം പ്രവാസ ലോകത്തും ഇന്ത്യൻ സമൂഹം വലിയ പ്രയാസം അനുഭവിക്കുകയാണ്. പലർക്കും ഉപജീവന മാർഗ്ഗം ഇല്ലാതായിരിക്കുന്നു. ഈ പ്രതിസന്ധികൾക്കിടയിലും ബഹ്‌റൈൻ ഭരണകൂടം വളരെ മികച്ച ഇടപെടലുകളും കോവിഡ് പ്രതിരോധ പ്രവർത്തനവും നടത്തുന്നു എന്നത് സ്വാഗതാർഹമാണ്. ഒരു ഭരണകൂടത്തിന് ചെയ്യാൻ കഴിയാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തു കൊണ്ട് ബഹ്‌റൈൻ ഭരണാധികാരികൾ നമ്മോടൊപ്പമുണ്ട് എന്നത് തികച്ചും ആശ്വാസകരമാണ്. നിലവിലെ സാഹചര്യം മൂലം സ്‌കൂളുകളിലെ ഫീസ് അടക്കുന്നത് രക്ഷിതാക്കൾക്കൊരു വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഈ അവസരത്തിൽ പരമാവധി ചെലവുകൾ കുറച്ചു കൊണ്ട് ബഹ്‌റൈൻ ഗവൺമെന്റ് നൽകിയ വൈദ്യുതി, എൽ.എം.ആർ.എ തുടങ്ങിയവയിൽ നൽകിയ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ സഹായിക്കുവാനും അവരുടെ പ്രയാസത്തിൽ സമാശ്വാസം പകരുവാനും ബഹ്‌റൈനിലെ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് കഴിയേണ്ടതുണ്ട്. പരമാവധി ഇളവുകൾ രക്ഷിതാക്കൾക്ക് ലഭ്യമാവേണ്ടതുണ്ട്. അതോടൊപ്പം അധ്യാപക സമൂഹത്തിന് അവരുടെ ശമ്പളം നിർബന്ധമായും നൽകേണ്ടതുണ്ട്. ഏറെ ജോലി ഭാരം അനുഭവിക്കുന്ന അവർക്കും കുടുംബവും നമ്മുടേത് പോലെയുള്ള ആവശ്യങ്ങളും ഉണ്ട് എന്ന് മാനേജ്‌മെന്റുകൾ മനസ്സിലാക്കണം. അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രക്ഷിതാക്കൾക്ക് ആശ്വാസം പകരുകയും ചെയ്യുന്ന നിലപാട് സ്വീകരിക്കാൻ മാനേജ്‌മെന്റുകൾ തയ്യാറാവണമെന്ന് ഇന്ത്യൻ സ്‌കൂൾ മുൻ ജനറൽ സെക്രട്ടറി ഷെമിലി പി ജോൺ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!