കോവിഡ്-19 ബാധ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദുബായിയിലെ ഏറ്റവും വലിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കാനൊരുങ്ങി കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC). 10, 000 ത്തിലധികം ആളുകളെ ഒരേ സമയം നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് KMCC ഒരുക്കുന്നത്.
സമിതിയുടെ കീഴിലുള്ള 32 ഫ്ലാറ്റ് കോംപ്ലക്സ്കളും, 20കെട്ടിടങ്ങളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾക്കായി വിട്ട് നൽകും. ദുബായിയിലെ വാർഡൻ ഏരിയയിലാണ് നിരീക്ഷണ സംവിധാനമൊരുക്കുന്നത്. KMCC യുടെ നേതൃത്വത്തിലുള്ള 250 തിലധികം സന്നദ്ധ പ്രവർത്തകരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നുണ്ട്.