മനാമ: റമദാന്‍ മാസപ്പിറവി നിരീക്ഷണത്തിനായി നിയോഗിച്ച കമ്മറ്റി നാളെ(ഏപ്രില്‍ 22 ബുധനാഴ്ച്ച) വൈകീട്ട് യോഗം ചേരും. റമദാന്‍ ദിനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ബുധനാഴ്ച്ചയോടെ അറിയാനാകുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫഴേസ് അറിയിച്ചിട്ടുണ്ട്.
ആഗോള മുസ്ലിം മതവിശ്വാസകളെ സംബന്ധിച്ചിടത്തോളം പുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മാസമാണ് റമദാന്‍. പുണ്യദിനങ്ങളില്‍ സൂര്യസ്തമനം വരെ വിശ്വാസികള്‍ ഭക്ഷണവും ദാഹജലവുമെല്ലാം ഉപേക്ഷിച്ച് നോമ്പെടുക്കും. ഇസ്ലാമിക കലണ്ടര്‍ പ്രകാരം ഒമ്പതാം മാസമാണ് റമദാന്‍ വന്നെത്തുന്നത്.