മനാമ: ബഹ്റൈനിൽ ഇന്ന് (ഏപ്രിൽ 21) ഉച്ചക്ക് രണ്ട് മണി വരെയുള്ള റിപ്പോർട്ട് പ്രകാരം 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 20 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇറാനിൽനിന്ന് രാജ്യത്ത് തിരിച്ചെത്തിയ സംഘത്തിലുള്ളവരാണ് രോഗം സ്ഥിരീകരിക്കപ്പെട്ട ബാക്കി അഞ്ച് പേർ. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1162 ആയി. പുതുതായി 10 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 783 ആയി. രാജ്യത്ത് ഇതുവരെ 93858 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുന്നത്.