മനാമ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലെത്തി രാജ്യത്ത് കുടുങ്ങിയവര്‍ക്ക് സഹായവുമായി അധികൃതര്‍. നിലവിലെ സാഹചര്യം പരിഗണിച്ച് രാജ്യത്ത് കുടുങ്ങിയ സന്ദര്‍ശന വിസക്കാരുടെ വിസ കാലാവദി നീട്ടി നല്‍കി. പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കോവിഡ്-19 വ്യാപനം തടയുന്നതിനായി പല ഗള്‍ഫ് രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിസ കാലാവധി നീട്ടുന്നതിനായി ആരും അപേക്ഷകള്‍ നല്‍കേണ്ടതില്ലെന്നും തീര്‍ത്തും സൗജന്യമായിട്ടാവും ഈ സേവനം ലഭ്യമാക്കുകയെന്നും പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസന്‍ വ്യക്തമാക്കി.