മനാമ: പോസ്റ്റല്‍ വഴിയുള്ള ട്രാഫിക് സര്‍വീസുകള്‍ മെയ് മാസം മുതൽ നിര്‍ത്തലാക്കും. സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ജനറല്‍ ഡയറക്‌ട്രേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ വഴിയായിരിക്കും ആപ്ലിക്കേഷനുകള്‍ മെയ് മാസത്തിന് ശേഷം സ്വീകരിക്കുക. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനും ഇതിനായി പുറത്തിറക്കും.