മനാമ: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ബഹ്റൈന്‍ പി സി എഫ് നാഷണല്‍ കമ്മിറ്റി.പ്രവര്‍ത്തകര്‍ വീടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുകയായിരുന്നു. പി സി എ ഫ് ബഹ്റൈന്‍ കമ്മിറ്റി ഭാരവാഹികളായ റഫീഖ് പൊന്നാനി. അബ്ബാസ് തളി. സഫീര്‍ ഖാന്‍ കുണ്ടറ. ഇന്‍സാഫ് മൗലവി. ഹുസൈന്‍ പൊന്നാനി എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി