മനാമ: ബഹ്റൈനിൽ 242 പേർ കൂടി കോവിഡ്-19 ൽ നിന്നും രോഗമുക്തി നേടി. ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1026 ആയി. 36 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആകെ ചികിത്സയിലുള്ളവർ 976 പേരാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് (ഏപ്രിൽ 22) ഉച്ചകഴിഞ്ഞ് 3 മണി വരെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 96521 പേരെയാണ് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്.